You are Here : Home / News Plus

ശിവഗിരി തീര്‍ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം

Text Size  

Story Dated: Wednesday, December 18, 2013 03:44 hrs UTC

 81ാമത് ശിവഗിരി തീര്‍ഥാടനത്തിന് 20ന് തുടക്കമാവും. 2014 ജനുവരി ഒന്നുവരെ നീളുന്ന തീര്‍ഥാടനചടങ്ങുകള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ജോയന്‍റ് സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആറിയിച്ചു.
അരുവിപ്പുറം പ്രതിഷ്ഠാ ശതോത്തരി ജൂബിലി, ആലുവ അദൈ്വതാശ്രമം ശതാബ്ദി, ഡോ.പല്‍പ്പുവിന്‍െറ 150ാം ജയന്തി മഹോത്സവം എന്നിവയുടെ നിറവിലാണ് ഇത്തവണത്തെ ശിവഗിരി തീര്‍ഥാടനം. നാരായണഗുരു രചിച്ച ദൈവദശകത്തിന്‍െറ ശതാബ്ദി ആഘോഷം 31ന് നടക്കുന്ന തീര്‍ഥാടന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും. 30,31, ജനുവരി ഒന്ന് തീയതികളില്‍ 12 സമ്മേളനങ്ങള്‍ ശിവഗിരിയില്‍ നടക്കും. 30ന് രാവിലെ ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.