You are Here : Home / News Plus

‘പിങ്ക് ഓട്ടോകള്‍’ നിരത്തിലിറങ്ങി

Text Size  

Story Dated: Tuesday, December 03, 2013 03:36 hrs UTC

 

സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൊലീസിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ നടപ്പാക്കുന്ന സ്ത്രീസൗഹൃദ ‘പിങ്ക് ഓട്ടോകള്‍’ നിരത്തിലിറങ്ങി. ഇതോടെ രാജ്യത്തെ സ്ത്രീസൗഹൃദ ഓട്ടോകളുള്ള ആദ്യനഗരമെന്ന ബഹുമതി തലസ്ഥാന നഗരത്തിന് സ്വന്തമായി.150 ഓട്ടോകളാണ് ഇന്നലെ നിരത്തിലിറങ്ങിയത്. സിറ്റി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമീഷണര്‍ പി.വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്ഥിരമായി സ്ത്രീകള്‍ മോശം അനുഭവം നേരിടുന്ന തമ്പാനൂര്‍, കിഴക്കേകോട്ട, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് 50 വീതം ഓട്ടോകള്‍ ആദ്യഘട്ടത്തില്‍ ഓടിത്തുടങ്ങിയത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 150 ഓട്ടോ ഡ്രൈവര്‍മാരെ കണ്ടത്തെി വിദഗ്ധ പരിശീലനം നല്‍കിയാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More