You are Here : Home / News Plus

കെജ്രിവാളിനെതിരെ കൂടുതല്‍ ആരോപണവുമായി അണ്ണാ ഹസാരെ

Text Size  

Story Dated: Wednesday, November 20, 2013 10:23 hrs UTC

ദല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ളിനെ പ്രതിരോധത്തിലാക്കി അണ്ണാ ഹസാരയുടെ സി. ഡി ദൃശ്യങ്ങള്‍. അഴിമതിക്കെതിരായ സമരത്തില്‍ തന്‍്റെ പേരുപയോഗിച്ച് സ്വരൂപിച്ച ഫണ്ട് ആം ആദ്മി പാര്‍ട്ടി ദുരുപയോഗം ചെയ്യുകയാണെന്ന് ഹസാരെ അനുഭാവികളോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റെക്കോഡു ചെയ്ത ദൃശ്യങ്ങള്‍ ദല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ലഭിക്കുന്ന മികച്ച ജനപിന്തുണയില്‍ വിളറിപൂണ്ട കോണ്‍ഗ്രസും ബി.ജെ.പി യുമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.