You are Here : Home / News Plus

ഇടുക്കിയില്‍ പ്രതിഷേധം പടരുന്നു: പവര്‍ഹൗസുകള്‍ ഉപരോധിച്ചു

Text Size  

Story Dated: Tuesday, November 19, 2013 11:37 hrs UTC

 

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയിയില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഉപരോധ സമരത്തിന്‍്റെ ഭാഗമായി പവര്‍ ഹൗസ് ഉപരോധം തുടങ്ങി. പള്ളിവാസല്‍, മൂലമറ്റം, നേര്യമംഗലം പവര്‍ഹൗസുകളാണ് ഉപരോധിച്ചത്.
മൂലമറ്റം പവര്‍ഹൗസിന് ഒന്നര കിലോമീറ്റര്‍ അകലെ പൊലീസ് ബാരികേഡ് വെച്ച് ഉപരോധക്കാരെ തടഞ്ഞു. പൊലീസ് ബാരികേഡിനു മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധക്കാര്‍ പവര്‍ഹൗസ് ഉപരോധം തുടരുന്നത്.
പവര്‍ഹൗസ് ജീവനക്കാരെല്ലാം നേരത്തെതന്നെ ജോലിയില്‍ പ്രവേശിച്ചതിനാല്‍ വൈദ്യുതപദ്ധതികളുടെ പ്രവര്‍ത്തനത്തെ സമരം ബാധിക്കില്ളെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.പവര്‍ഹൗസ് സമരം വൈകുന്നേരം വരെ തുടരും.ഹൈറേഞ്ച് സംരക്ഷണസമിതിയുടെ 48 മണിക്കൂര്‍ തെരുവുവാസ സമരവും രണ്ടാം ദിവസത്തിലേക്കു കടന്നു. ആയിരകണക്കിനാളുകളാണ് ഉപരോധസമരത്തില്‍ പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.