You are Here : Home / News Plus

ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും

Text Size  

Story Dated: Sunday, November 17, 2019 05:41 hrs UTC

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16337) ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുളങ്കുന്നത്തുകാവ്- തൃശൂര്‍ സെക്ഷനില്‍ സുരക്ഷാ ജോലികള്‍ നടക്കുന്നതിനാലാണ് ഈ വ്യത്യാസം.

മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂര്‍ വള്ളത്തോള്‍ നഗറില്‍ 35 മിനുട്ട് നിര്‍ത്തിയിടും. മധുര ഡിവിഷനില്‍ പാളം പണി നടക്കുന്നതിനാല്‍ ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 30 വരെ ആ ഡിവിഷനിലെ യാത്രയ്ക്കിടയില്‍ രണ്ടേകാല്‍ മണിക്കൂര്‍ നിര്‍ത്തിയിടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.