You are Here : Home / News Plus

അമ്പലവയൽ മർദ്ദനം; മുഖ്യപ്രതി സജീവാനന്ദൻ പിടിയിൽ

Text Size  

Story Dated: Monday, August 05, 2019 06:58 hrs UTC

വയനാട് അമ്പലവയല്‍ ടൗണിൽ വച്ച് തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി സജീവാനന്ദൻ പിടിയിലായി. കർണാടകത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കർണ്ണാടകയിലെ മധൂർ എന്ന സ്ഥലത്ത് ഒരു കൃഷിയിടത്തിൽ ജോലിക്കാരനായിട്ടായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. കോളിയടിക്കാരൻ ബിനോയ്, ജോസ് എന്നവരുടെ കൃഷിയിടത്തിലെ ഷെഡിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാനന്തവാടി എഎസ്പിയുടെ പ്രതേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത്. ഇയാളുമായി അന്വേഷണ സംഘം അമ്പലവയലിലേക്കു പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More