You are Here : Home / News Plus

മുസ്ലീംലീഗ് കണ്‍വെന്‍ഷനില്‍ സംഘര്‍ഷം

Text Size  

Story Dated: Sunday, October 06, 2013 08:43 hrs UTC

മുസ്ലീംലീഗ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ സംഘര്‍ഷം. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഹാളില്‍ നിന്ന് പുറത്ത് കടക്കാന്‍ അനുവദിക്കാതെ ഒരു സംഘം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസ് എടുക്കുന്ന ആലക്കോട് എസ്.ഐയെ സ്ഥലം മാറ്റണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം രോഷാകുലരായത്. പ്രതിഷേധക്കാരോട് ഹാളില്‍ നിന്ന് പുറത്ത് പോകാന്‍ ഇ. അഹമ്മദ് ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More