You are Here : Home / News Plus

മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Tuesday, July 15, 2014 05:47 hrs UTC

ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിലെ ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രധാനമന്ത്രി സീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അതിര്‍ത്തിപ്രശ്നം പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് പിന്നീട് പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ പരസ്പരം വിശ്വാസം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പി.എം.ഒ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒന്നിക്കണം. കൈലാസ് മാനസസരോവര്‍ യാത്രക്ക് ഒരു സ്ഥിരപാത കൂടി തുറക്കണമെന്നും മോദി നിര്‍ദേശിച്ചു. ചൈനീസ് പ്രസിഡന്‍റിനെ മോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ജിന്‍പിങ് സെപ്തംബറില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചേക്കും. ചൈനീസ് പ്രസിഡന്‍റിന്‍െറ ക്ഷണ സ്വീകരിച്ച് മോദി നവംബറില്‍ ചൈനയും സന്ദര്‍ശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.