You are Here : Home / News Plus

ശാലു മേനോന്‍ കുറ്റം സമ്മതിച്ചു

Text Size  

Story Dated: Friday, July 05, 2013 03:39 hrs UTC

തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ കൈയില് നിന്നു പണം വാങ്ങിയതായി ശാലു മേനോന്‍ സമ്മതിച്ചു .അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റു ചെയ്തതും. പരാതിക്കാരനെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ശാലുമേനോനെ പരാതിക്കാരന്‍ തിരിച്ചറിയുകയും ചെയ്തു. തമിഴ്നാട്ടില്‍ ​കാറ്റാടി മില്ല് സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പണം വാങ്ങാന്‍ ബിജുവിനൊപ്പം രണ്ട് തവണ ശാലുവും വന്നിരുന്നുവെന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. ശാലുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം , ചതി, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശാലുവിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് ആണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു: തിരുവഞ്ചൂര്‍
    സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...

  • തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ്‌ അസാധാരണമെന്ന്‌ ഹൈക്കോടതി
    കൊച്ചി: ജോസ്‌ തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ്‌ വിധിപറയാനായി മാറ്റിവച്ചു. പരാതി ബാലിശമാണെന്നും എഫ്‌ഐആര്‍...

  • നടി ശാലുമേനോന്‍ അറസ്റ്റില്‍
    സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്‍രണ്ടാംപ്രതിയാണ് ശാലുമേനോന്‍. തിരുവനന്തപുരം...

  • ക്രമിനലുകളുടേ ഫോണ്‍ കോളുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നു എം കെ മുനീര്‍
    തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ആകുമ്പോള്‍ പലരുടേയും ഫോണ്‍ കോളുകള്‍ സ്വീകരിക്കേണ്ടി വരുമെന്നും അവര്‍ ക്രമിനലുകളാണെന്ന്...

More From News Plus
More
View More
More From Featured News
View More