You are Here : Home / News Plus

നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത

Text Size  

Story Dated: Friday, July 05, 2013 11:01 hrs UTC

കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലായ നടി ശാലു മേനോനെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുവാന് സാധ്യത .തിരുവനന്തപുരത്ത് എത്തിച്ചായിരിക്കും എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലും തുടര്‍ നടപടികളും. ചങ്ങനാശേരി സി.ഐ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടങ്ങിയ സംഘമാണ് ശാലുവിനെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലി എന്ന വ്യവസായി നല്‍കിയ പരാതിയിലാണ് ശാലു കസ്റ്റഡിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.