You are Here : Home / News Plus

വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാറെന്ന് അരുണ്‍ ജെയ്റ്റ് ലി

Text Size  

Story Dated: Monday, July 07, 2014 03:32 hrs UTC

ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ സര്‍ക്കാറാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലി.വിലക്കയറ്റം തടയുന്നതില്‍ യു.പി.എ സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ വില നല്‍കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍്റ് ബജറ്റ് സമ്മേളനത്തിന്‍്റെ ആദ്യ ദിനം രാജ്യസഭയില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രണത്തിലാണെന്നും വില വര്‍ധനവിനെ കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ളെന്നും ജയ്റ്റ്ലി പറഞ്ഞു. ട്രെയിന്‍ യാത്രാ നിരക്കും ചരക്ക് കൂലിയും കൂട്ടിയതിനും വില വര്‍ധനവിനും കാരണം മുന്‍ സര്‍ക്കാറിന്‍റെ നയങ്ങളാണെന്ന് ചര്‍ച്ചയിലുടനീളം മന്ത്രി വാദിച്ചു.മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.എം അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഉരുളക്കിഴങ്ങിന്‍റെയും ഉള്ളിയുടെയും ലഭ്യത കൂടിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും പൂഴ്ത്തിവെപ്പ് തടയാനും ഭക്ഷ്യ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കളുടെ വില കൂടിയതിനു ശേഷമാണ് കഴിഞ്ഞ സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. ട്രെയിന്‍ യാത്രാ നിരക്കും ചരക്ക് കൂലിയും കൂട്ടാന്‍ തീരുമാനിച്ചത് കഴിഞ്ഞ സര്‍ക്കാറാണെന്നും ഈ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.