You are Here : Home / News Plus

സ്വാശ്രയ കോളേജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളതാണെന്ന് എന്‍എസ്എസ്

Text Size  

Story Dated: Saturday, June 28, 2014 10:55 hrs UTC

കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോളജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളതാണെന്നും ഇത്തരം കോളജുകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന എന്‍എസ്എസിനു നടത്താനാകില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ ആരംഭിച്ച എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള അംഗങ്ങളുടെ ചോദ്യോത്തരവേളയിലാണ് ജനറല്‍ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.
പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സംസ്ഥാനത്ത് സര്‍ക്കാരിനു മുകളില്‍ ലോബി പ്രവര്‍ത്തക്കുന്നു.പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥലോബിയുടെ പ്രവര്‍ത്തനം സജീവമാണ്. മുഖ്യമന്ത്രി പോലും ഇക്കാര്യത്തില്‍ നിസ്സഹായനാണ്.

എ.കെ. ആന്റണിയുടെ കാലത്ത് കേരളത്തില്‍ 15 സ്വാശ്രയ കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 160 ആയി ഉയര്‍ന്നു. ഇതില്‍ പലതും വിദ്യാര്‍ഥികള്‍ ഇല്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സ്വാശ്രയമേഖലയില്‍ ആയുര്‍വേദ കോളജ് തുടങ്ങാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. എയ്ഡഡ് കോളജും അതിനുള്ള അനുയോജ്യമായ സ്ഥലവും സര്‍ക്കാര്‍ നല്‍കിയെങ്കില്‍ മാത്രമേ ഇതു നടക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വെള്ളാപ്പള്ളി തലപ്പത്തിരിക്കുന്നിടത്തോളം കാലം എസ്.എന്‍.ഡി.പിയുമായുള്ള ഐക്യമുണ്ടാകില്ലെന്നും വെള്ളാപ്പള്ളിയുമായുള്ള അനൈക്യം ഇരുസംഘടനകളുടെയും അകല്‍ച്ചക്ക് കാരണമായെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.