You are Here : Home / News Plus

ഹെലികോപ്ടര്‍ ഇടപാട്: എം.കെ നാരായണനെ ചോദ്യംചെയ്തു

Text Size  

Story Dated: Friday, June 27, 2014 11:45 hrs UTC



വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ എം.കെ നാരായണനെ സി.ബി.ഐ ചോദ്യംചെയ്തു. 'ഫിന്‍മെക്കാനിക്ക' എന്ന ഇറ്റലിയിലെ ആയുധക്കമ്പനിയില്‍ നിന്ന് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വി.വി.ഐ.പികള്‍ക്കു വേണ്ടി ഇന്ത്യ വാങ്ങിയ 'അഗസ്ത വെസ്റ്റ്‌ലന്‍ഡ്' ഹെലികോപ്റ്ററുകളുടെ ഇടപാടിലാണ് ചോദ്യം ചെയ്യല്‍.

2005-ല്‍ ഇദ്ദേഹം ദേശീയ സുരക്ഷാ ഉപദേശകനായിരുന്ന സമയത്താണ് ഇടപാടിനായുള്ള പ്രാഥമിക ചര്‍ച്ച നടന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.