You are Here : Home / News Plus

ഇന്ന് മുതല്‍ വൈദ്യുതി നിയന്ത്രണമില്ല

Text Size  

Story Dated: Friday, June 27, 2014 05:19 hrs UTC

സംസ്ഥാനത്ത് ഇന്ന്‍ മുതല്‍ വൈദ്യുതി നിയന്ത്രണമില്ല. ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ശബരിഗിരി ജലവൈദ്യുത പദ്ധതി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തിലാണിത്. കേന്ദ്ര വൈദ്യുതി വിഹിതവും കൃത്യമായി ലഭിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കായംകുളം വൈദ്യുതി വാങ്ങി സാഹചര്യം നേരിടാനാണ് നിര്‍ദേശം. മുക്കാല്‍ മണിക്കൂര്‍ ലോഡ്ഷെഡിങ്ങാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആദ്യം അരമണിക്കൂറായിരുന്നത് പ്രതിസന്ധി രൂക്ഷമായതോടെ മുക്കാല്‍ മണിക്കൂറാക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.