You are Here : Home / News Plus

മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ചതില്‍ പ്രീതി സിന്റ മാപ്പ് പറഞ്ഞു

Text Size  

Story Dated: Monday, June 23, 2014 08:58 hrs UTC

ബോളിവുഡ് താരം പ്രീതി സിന്റ മാധ്യമ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു. അമേരിക്കയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ അവഗണിച്ച് പോയതിനാണ് താരം ക്ഷമാപണം നടത്തിയത്.അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് പറ്റില്ലെന്നും പ്രീതി പറഞ്ഞു.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് പ്രീതി സിന്റെ ഇക്കാര്യം പറഞ്ഞത്.

ഛത്രപതി ശിവാജി വിമാനത്താവളത്തിലെത്തിയ പ്രീതി സിന്റ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് പോകുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.