You are Here : Home / News Plus

പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സരിത

Text Size  

Story Dated: Saturday, June 07, 2014 06:44 hrs UTC

എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. ഈ പരാതിയില്‍ തീരുമാനമായ ശേഷം മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തി അവര്‍ക്കെതിരെ പരാതി നല്‍കും. ഈ പരാതിയിലുള്ള അന്വേഷണത്തെ ആശ്രയിച്ചായിരിക്കും ഇനി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയെന്നും സരിത കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അബ്ദുള്ളക്കുട്ടി തന്നെ ഉപദ്രവിച്ച സ്ഥലവും സമയവും രഹസ്യമൊഴിയിലുണ്ട്. ഇതു സംബന്ധിച്ച് ഒരു അവ്യക്തതയുമില്ലെന്നും അവര്‍ പറഞ്ഞു. സോളാര്‍ കമ്മീഷനു മുമ്പില്‍ നല്‍കിയ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും പറയാനുള്ളതെല്ലാം എഴുതിക്കൊടുത്തിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.