You are Here : Home / News Plus

ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള സിനിമ ആദ്യമായി പാകിസ്താനില്‍ നാളെ പ്രദര്‍ശനത്തിന്

Text Size  

Story Dated: Thursday, June 05, 2014 05:17 hrs UTC

ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള ഇന്ത്യന്‍ സിനിമ ആദ്യമായി പാകിസ്താനില്‍ നാളെ പ്രദര്‍ശനത്തിനത്തെുന്നു. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയും അഭിനയിക്കുന്ന ‘ഹോളിഡെ’ എന്ന ഹിന്ദി ചിത്രം ഒരു ഇന്ത്യന്‍ സൈനിക ഓഫീസറുടെ കഥ പറയുന്നു.
രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിന്‍റെ മഹത്തായ തുടക്കമായി സിനിമയുടെ പ്രൊഡ്യൂസര്‍ വിപുല്‍ ഷാ ഇതിനെ വിശേഷിപ്പിച്ചു. ഇത് നല്ല ബന്ധം മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തിന്‍റെ സാധ്യത കൂടിയാണ്. ഈ ചുവടുവെപ്പില്‍ ഇരു രാജ്യങ്ങളെയും താന്‍ അഭിനന്ദനം അറിയിക്കുന്നതായും വിപുല്‍ ഷാ പറഞ്ഞു.
അക്ഷയിന് പാകിസ്താനില്‍ വന്‍ ആരാധകകൂട്ടമാണ് ഉള്ളതെന്നും എന്നാല്‍, അതിര്‍ത്തിയില്‍ ഉടനീളമുള്ള ആരാധകര്‍ക്ക് പടം കാണാന്‍ കഴിയുമോ എന്നത് അറിയില്ളെന്നും എങ്കിലും അവര്‍ വളരെ സന്തോഷത്തിലാണെന്നും അതിര്‍ത്തിയിലെ വൃത്തങ്ങള്‍ പറഞ്ഞതായി ‘ദ ഡോണ്‍’ റിപോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.