You are Here : Home / News Plus

കോഴിക്കോട്ട് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമം

Text Size  

Story Dated: Saturday, May 24, 2014 05:42 hrs UTC

മംഗലാപുരംഷൊറണൂര്‍ പാതയില്‍ കോഴിക്കോട് ഫറോക്കിനടുത്ത് റെയില്‍പ്പാളം ദ്വാരങ്ങളുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ചത് കണ്ടെത്തി. ആസൂത്രിതമായ അട്ടിമറിശ്രമമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോട് അടിപ്പാതയില്‍നിന്ന് 20 മീറ്റര്‍ തെക്ക് ഷൊറണൂര്‍ ഭാഗത്തേക്ക് ട്രെയിനുകള്‍ പോകുന്ന ട്രാക്കിന്റെ ഇരുറെയിലുകളിലുമായി മുകള്‍ഭാഗത്ത് 34 ദ്വാരങ്ങളാണുള്ളത്. അഞ്ച് മില്ലി മീറ്റര്‍ വ്യാസവും അത്രതന്നെ ആഴവുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.