You are Here : Home / News Plus

തോല്‍വിക്കു കാരണം രാഹുലിന്റെ ഉപദേശകര്‍: മിലിന്ദ് ദേവ്‌ര

Text Size  

Story Dated: Thursday, May 22, 2014 07:47 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌ര രംഗത്ത്. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണക്കാര്‍ തിരഞ്ഞെടുപ്പ്‌രംഗത്ത് അനുഭവജ്ഞാനം കുറഞ്ഞ രാഹുല്‍ ഗാന്ധിയുടെ ഉപദേശകരും ആ ഉപദേശം കേട്ടവരുമാണെന്ന് മിലിന്ദ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വിമര്‍ശം. പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും പാര്‍ട്ടി തോറ്റതിലുള്ള വിഷമവും കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വിമര്‍ശം നടത്തിയതെന്ന് മിലിന്ദ് പിന്നീട് ട്വിറ്ററിലൂടെ പ്രതികരിച്ചത്. മുംബൈ സൗത്തില്‍ മത്സരിച്ച സിറ്റിങ് എം.പി. കൂടിയായ മിലിന്ദ് ശിവസേനയുടെ ചന്ദു ബര്‍ണെയോട് 1,28148 വോട്ടിനാണ് പരാജയപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.