You are Here : Home / News Plus

ജാമ്യവ്യവസ്ഥ ലംഘിച്ച കേസ്: സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ കോടതി

Text Size  

Story Dated: Monday, May 19, 2014 09:35 hrs UTC



ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട സിജെഎം കോടതിയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ജാമ്യവ്യവസ്ഥ ലംഘിച്ച് സരിത സംസ്ഥാനത്തിന് പുറത്തുപോയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോയമ്പത്തൂര്‍ കോടതിയിലെ കേസില്‍ ഹാജരാകുന്നതിന് വേണ്ടി പ്രത്യേക അനുമതി നേടിയതിന്റെ മറവില്‍ സരിത മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.