You are Here : Home / News Plus

ബി.ജെ.പി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല -ആര്‍.എസ്.എസ്

Text Size  

Story Dated: Sunday, May 18, 2014 03:29 hrs UTC

ജയ്പുര്‍: നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ളെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി. സംഘടനയുടെ ദേശീയ വക്താവ് രാം മാധവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിലെ വിജയത്തിനുശേഷം ആര്‍.എസ്.എസ്. ബി.ജെ.പി.ക്കോ നരേന്ദ്ര മോദിക്കോ യാതൊരു തരത്തിലുമുള്ള മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ളെന്നും രാം മാധവ് പറഞ്ഞു.
പാര്‍ട്ടിയിലോ സര്‍ക്കാറിലോ എന്തെങ്കിലും ചെയ്യാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കുന്ന പതിവ് ആര്‍.എസ്.എസിനില്ല. കേന്ദ്രത്തില്‍ സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മാത്രമാണ് ആര്‍.എസ്.എസ്. ശ്രമിച്ചത്. ഇതിനുവേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും മോദിക്കുവേണ്ടി വോട്ട് ചെയ്യന്‍ ആഹ്വാനം ചെയ്യകയുമാണ് ആര്‍.എസ്.എസ്. ചെയ്തത്. ഈ ശ്രമങ്ങള്‍ വിജയിച്ചു. ഇനി ആര്‍.എസ്.എസ്. സംഘടനയുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് മടങ്ങുകയാണ്-രാം മാധവ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.