You are Here : Home / News Plus

മോദി വാലില്‍ തീകൊളുത്തിയ ഹനുമാനെന്ന്‍ മമതാ ബാനര്‍ജി

Text Size  

Story Dated: Thursday, May 08, 2014 09:19 hrs UTC

ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങള്‍ കനക്കുന്നു. മോദിയെ വാലില്‍ തീകൊളുത്തിയ ഹനുമാനോട് ഉപമിച്ച തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി മറ്റൊരു വേദിയില്‍ മോദി ഒരു കഴുതയാണോ എന്നും ചോദിച്ചു.
വാലിലെ തീയുമായി ലങ്കയില്‍ പാഞ്ഞു നടന്ന് കരിച്ചുകളഞ്ഞ ഹനുമാനെ പോലെയാണ് മോദിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ആഞ്ഞടിച്ചു. രാമായണത്തിലെ ലങ്കാദഹനത്തെ ഉദാഹരണമാക്കിയാണ് മമത മോദിയെ പരിഹസിച്ചത്.
അസ്സമില്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച മമത മോദിയെ അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും വര്‍ഗീയ കലാപത്തിന് മോദി ശ്രമം നടത്തിയതായും അവര്‍ ആരോപിച്ചു.മോദിയെ ജയിലില്‍ അടച്ച് കയറുകൊണ്ട് വരിഞ്ഞുകെട്ടണമെന്നാണ് മമത കഴിഞ്ഞ ദിവസം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.