You are Here : Home / News Plus

അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ശ്രമം: സംഘര്‍ഷാവസ്ഥ; ആത്മഹത്യാശ്രമം

Text Size  

Story Dated: Saturday, May 03, 2014 06:55 hrs UTC

വയനാട് അരിപ്പറ്റയില്‍ ഹാരിസണ്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നു. പൊലീസും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സി.പി.ഐഎമ്മിന്റെ പിന്തുണയോടെയാണ് നിരവധി ഭൂരഹിതര്‍ അരപ്പറ്റയില്‍ കുടില്‍ കെട്ടി താമസിക്കുന്നത്. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശ ഭൂമിക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ജില്ലാ ഭരണകൂടം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.
കയ്യേറ്റക്കാരില്‍ കുറച്ച് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗസ്ഥരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ കുത്തിയിരുപ്പ് സമരം നടത്തുകയാണ് . മറ്റൊരാള്‍ മരത്തിന് മുകളില്‍ കയറിയും ആത്മഹത്യാ ഭീഷണി മുഴക്കി.ആദിവാസികളും മറ്റു വിഭാഗങ്ങളുമായി 144 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.