You are Here : Home / News Plus

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

Text Size  

Story Dated: Tuesday, April 29, 2014 04:38 hrs UTC

സൗത്ത് ബ്ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആരറയോടെ ഗ്രൗണ്ട് ഫേ്ളാറിലെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. നാശനഷ്ടമോ ആളപായമോ ഇല്ല. കംപ്യൂട്ടര്‍ യു.പി.എസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് പുകയും തീയും ഉയര്‍ന്നത്. നേരിയ തോതിലെ തീപിടിത്തമാണ് ഉണ്ടായതെന്നും തീ നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ എ.കെ ശര്‍മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.