You are Here : Home / News Plus

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് : തെളിവെടുപ്പിനെത്തിച്ച പ്രതിക്ക് ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം

Text Size  

Story Dated: Tuesday, April 22, 2014 07:20 hrs UTC

ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ്സ് ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിയെ ജീവനക്കാര്‍ മര്‍ദ്ദിച്ചു. ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസ് പ്രതിയെ ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ കഴക്കുട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി നിനോ മാത്യുവിന് ടെക്‌നോപാര്‍ക്കില്‍ മര്‍ദ്ദനം. ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിനുകൊണ്ടുവന്ന നിനോയെ പുറത്തിറങ്ങാന്‍ നേരം ജീവനക്കാര്‍ കൂട്ടംകൂടി മര്‍ദ്ദിച്ചു. പോലീസിനും മര്‍ദ്ദനമേറ്റു. അധികം പോലീസ് ഇല്ലാതെ രഹസ്യമായിട്ടായിരുന്നു പ്രതി നിനോ മാത്യുവിനെ കൊണ്ടു വന്നത്. വിവരമറിഞ്ഞ്് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ ഒന്നടങ്കം 'നിള' കെട്ടിടത്തിനു മുന്നില്‍ തടിച്ചുകൂടി. അവര്‍ കൂക്കിവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആറ്റിങ്ങല്‍ സി.ഐ. സി. അനില്‍ കുമാറിനോടൊപ്പം ഒരു എ.എസ്.ഐ ഉള്‍പ്പെടെ ഏഴു പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് പ്രതിയെ തെളിവെടുപ്പിനായി നിളയിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡൈമെന്‍ഷന്‍സ് കമ്പനിയിലേക്കു കൊണ്ടുവന്നത്. ഈ കമ്പനി ഇപ്പോള്‍ മറ്റൊരു കമ്പനിയാണ് ഏറ്റെടുത്തുനടത്തുന്നത്. ഇവിടെ പ്രോജക്ട് മാനേജരായിരുന്നു നിനോ മാത്യു. ഇയാളുടെ കാമുകി അനുശാന്തി ടീം ലീഡറുമാണ്. തെളിവെടുപ്പിനുശേഷം പുറത്തിറങ്ങിയ നിനോ മാത്യു മര്‍ദ്ദനമേറ്റതോടെ തിരികെ കമ്പനി മുറിയിലേക്ക് തന്നെ ഓടിക്കയറി. ''ആ കൊച്ചു കുട്ടിയെയെങ്കിലും വെറുതേ വിട്ടു കൂടായിരുന്നോ...''എന്നു ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. തങ്ങളുടെ ജോലി തടസ്സപ്പെടുത്തരുതെന്ന് പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് കൂടി നിന്നവര്‍ വഴിയൊരുക്കി. പോലീസ് സുരക്ഷയൊരുക്കി നിനോയെ പുറത്തിറക്കി താഴേക്ക് കൊണ്ടുപോകുമ്പോള്‍ ''ടെക്‌നോപാര്‍ക്ക് ജീവനക്കാരെ മുഴുവന്‍ നാണം കെടുത്തിയില്ലേ...''എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ നിനോയുടെ തലയില്‍ ഇടിച്ചു. തുടര്‍ന്ന് കൂട്ടത്തല്ലായി. പോലീസുകാര്‍ നിനോയെ പിടിച്ചുകൊണ്ട് ഓടി താഴെ കാറിനരുകില്‍ എത്തിച്ചു. ഇതിനിടയില്‍ പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. ബഹളത്തില്‍ ഒരു പോലീസുകാരന്റെ നെയിം ബോര്‍ഡ് പകുതിയും ഇളകിപ്പോയി. നിളയിലെ നിലകളില്‍ ഇടനാഴികളിലെല്ലാം പ്രതിയെ കാണാനുള്ള തിക്കും തിരക്കുമായിരുന്നു. ടെക്‌നോപാര്‍ക്ക് ജീവനക്കാരില്‍നിന്നും രക്ഷിച്ച നിനോ മാത്യുവിനെ കൊലനടത്തിയദിവസം ചെരിപ്പു വാങ്ങിയ കടയിലും മുളകുപൊടി വാങ്ങിയ കടയിലും കൊണ്ടുപോയെങ്കിലും പുറത്തിറക്കിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.