You are Here : Home / News Plus

മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കരുതെന്ന് കേരളം

Text Size  

Story Dated: Sunday, April 20, 2014 10:19 hrs UTC


കേരളത്തില്‍ നാഗാലാന്‍ഡ് ലോട്ടറി വില്‍ക്കുന്നത് നിരോധിച്ചതിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം ആസാം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സിന് കേരളത്തില്‍ നാഗാലന്‍ഡ് ലോട്ടറി വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചത്. മാര്‍ട്ടിന്റെ ഹര്‍ജി പരിഗണിക്കാന്‍ ആസാം ഹൈക്കോടതിക്ക് അധികാരമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫ്യൂച്ചര്‍ ഗെയിമിംഗ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെ കേരളത്തില്‍ ക്രിമിനല്‍ കേസ് നിലവിലുണെ്ടന്നും സത്യവാങ്മൂലത്തില്‍ കേരളം കോടതിയെ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.