വൈസ് അഡ്മിറല്‍ റോബിന് കെ.ധവാന് നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് അഡ്മിറല്‍ ഡി.കെ.ജോഷി രാജിവെച്ച ഒഴിവിലേക്കാണ് പ്രതിരോധ മന്ത്രാലയം ധവാനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ജോഷി രാജിവെച്ചതിന് ശേഷം രണ്ടു മാസത്തോളമായി നാവികസേന അഡ്മിറല്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ധവാന് നാവികസേനാ മേധാവിയുടെ താത്കാലിക ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു.
Comments