You are Here : Home / News Plus

കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യത -വി.എം സുധീരന്‍

Text Size  

Story Dated: Monday, April 07, 2014 07:54 hrs UTC

തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഇക്കാര്യം തുറന്ന് പറയുന്നത്. മദ്യലോബിയാണ് മദ്യദുരന്തത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പരാജയഭീതിയിലാണ്. എന്‍.കെ പ്രേമചന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പദപ്രയോഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി പറഞ്ഞ അഭിപ്രായത്തോട് യോജിക്കുകയാണെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.