You are Here : Home / News Plus

കേന്ദ്രമന്ത്രി കെ.എസ്. റാവു രാജിവച്ചു

Text Size  

Story Dated: Thursday, April 03, 2014 10:53 hrs UTC

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ വകുപ്പ് മന്ത്രി കവുരി സാംബശിവ റാവു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ രീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയശേഷം റാവു പറഞ്ഞു. തെലങ്കാന രൂപവത്കരണത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത നേതാക്കന്മാരില്‍ ഒരാളാണ് എലുരു മണ്ഡലത്തിലെ എം.പി.യായ റാവു.കഴിഞ്ഞ വര്‍ഷം ജൂണിലാണ് റാവു കേന്ദ്രമന്ത്രിയായത്. സീമാന്ധ്രയിലെ എലുരു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട റാവു നേരത്തെ രണ്ടു തവണ മച്ചിലിപട്ടണം മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. ഡി. പുരന്ദരേശ്വരിയുടെ വഴിയെ റാവുവും ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ , കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് റാവു പറഞ്ഞു. രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന കാര്യമൊന്നും ചര്‍ച്ചാവിഷയമായിരുന്നില്ല-റാവു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.