You are Here : Home / News Plus

സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു

Text Size  

Story Dated: Tuesday, April 01, 2014 03:30 hrs UTC

മലപ്പുറം: സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം ആര്‍.എസ്.എസുകാര്‍ വേദിയില്‍ കയറി ആക്രമിച്ചു. മലപ്പുറം തുഞ്ചന്‍പറമ്പില്‍ സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ നേതൃത്വത്തിലുള്ള അധ്യാത്മിക ക്ളാസെടുക്കുന്നതിനിടിയിലാണ് സംഭവം. ക്ളാസെടുക്കുന്നതിനിടയില്‍ 20 ഓളം വരുന്ന ആര്‍.എസ്.എസ് സംഘം വേദിയില്‍ വന്ന് സന്ദീപാനന്ദഗിരിയെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമൃതാനന്ദമയിക്കെതിരെ സന്ദീപാനന്ദഗിരി മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു അക്രമം. പൊലീസത്തെിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പിന്നീട് പൊലീസ് കാവലാണ് ക്ളാസ് നടക്കുന്നത്. പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചെങ്കിലും സന്ദൂപാനന്ദഗിരി ഇതുവരെ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞദിവസമാണ് ഭാരതീയം 2014 എന്ന പേരിട്ടിരിക്കുന്ന അധ്യത്മിക ക്ളാസ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.