തിരുവനന്തപുരംഃ സുനന്ദ പുഷ്കറിന്റേതു സ്വാഭാവിക മരണമായിരുന്നു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സുനന്ദയുടെ മകന് .'സുനന്ദയുടെ മരണം ആത്മഹത്യയാണെന്നോ അസ്വാഭാവികമാണെന്നോ സംശയിക്കുന്നില്ലെന്നു ഞങ്ങള്‍ ഒാരോരുത്തരും വ്യക്തമാക്കിയിരുന്നു. എന്നിട്ടും സുനന്ദയെ വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്ന മട്ടില്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും പ്രചരിപ്പിക്കുന്നതു ഞങ്ങളെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ആന്തരാവയവ പരിശോധനാ റിപ്പോര്‍ട്ട് സുനന്ദയുടെ ഉള്ളില്‍ വിഷം ചെന്നിട്ടില്ലെന്നു സ്ഥിരീകരിക്കുന്നു.സുനന്ദയുടെ പിതാവ് റിട്ട. കേണല്‍ പുഷ്കര്‍നാഥ് ദാസ്, സഹോദരന് രാജേഷ് പുഷ്കര്‍, സുനന്ദയുടെ മകന് ശിവ് മേനോന് എന്നിവര്‍ ചേര്‍ന്നാണു പ്രസ്താവന ഇറക്കിയിരിക്കുന്നത്.സുനന്ദ ആത്്മഹത്യ ചെയ്യില്ല എന്നുതന്നെയാണ് എപ്പോഴത്തെയും ഞങ്ങളുടെ വിശ്വാസം.
Comments