You are Here : Home / News Plus

പാചകവാതക വിതരണം ഫെബ്രുവരി 25 മുതല്‍ നിര്‍ത്തിവയ്ക്കും

Text Size  

Story Dated: Saturday, February 22, 2014 08:02 hrs UTC

പാചകവാതക വിതരണം ഫെബ്രുവരി 25 മുതല്‍ നിര്‍ത്തിവെക്കാന്‍ വിതരണ രംഗത്തുള്ള സംഘടനങ്ങള്‍ ആഹ്വാനം ചെയ്തു. ക്രമക്കേടിന് ഇടനല്‍കാത്ത രീതിയിലുള്ള സുരക്ഷിതമായ സിലിണ്ടറുകള്‍ കമ്പനികള്‍ നല്‍കണം, നിയന്ത്രണങ്ങളില്ലാതെ പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.എണ്ണക്കമ്പനികള്‍ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വിപണനരീതികളിലും പിഴ ചുമത്താനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് ഏജന്‍സികള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More