You are Here : Home / News Plus

ലാവ് ലിന്‍ കേസ്: നാലാമത്തെ ജഡ്ജിയും പിന്‍മാറി

Text Size  

Story Dated: Tuesday, February 04, 2014 06:53 hrs UTC

 

ലാവ് ലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് പിന്‍മാറിയത്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ സമര്‍പിച്ച റിവിഷന്‍ ഹരജി എന്‍.കെ ബാലകൃഷ്ന്‍്റെ ബെഞ്ച് ഇന്നു പരിഗണിക്കാനിരിക്കെയാണ് പിന്‍മാറ്റം. കെ ഹരിലാല്‍, തോമസ് പി.ജോസഫ്, എം.എല്‍.ജോസഫ് ഫ്രാന്‍സിസ് എന്നീ ജഡ്ജിമാര്‍ കേസില്‍നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.

സര്‍ക്കാറില്‍ സ്വാധീനമുള്ള അഭിഭാഷകന്‍റെ  ജൂനിയര്‍ ആയിരുന്നു താന്‍ എന്ന വാദമുയര്‍ത്തിയാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More