You are Here : Home / News Plus

ലാവ്‌ലിന്‍ കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കുന്നു: എസ്ആര്‍പി

Text Size  

Story Dated: Saturday, February 01, 2014 03:21 hrs UTC

ലാവ്‌ലിന്‍ കേസില്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി പി എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ വാദം നിയമവിരുദ്ധമാണെന്നും എസ് ആര്‍ പി പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ നിലവിലെ അന്വേഷണത്തില്‍ കോടതിക്കുപോലും ആക്ഷേപമില്ലാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ ചിലര്‍ ആഗ്രഹിക്കുന്നവരെ പ്രതിയാക്കാനുള്ള നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. നിയമവാഴ്ചയുടെ ലംഘനമാണിത് - എസ്‌ ആര്‍ പി പറഞ്ഞു.പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച്‌ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എസ്‌ രാമചന്ദ്രന്‍ പിള്ള.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.