You are Here : Home / News Plus

തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഇന്ന്

Text Size  

Story Dated: Friday, January 31, 2014 04:27 hrs UTC

എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമവും യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സംഗമവും വെള്ളിയാഴ്ച വൈകുന്നേരം ശംഖുംമുഖത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകരും മറ്റ് ജില്ലകളില്‍ നിന്നുള്ള എസ്.എന്‍ യൂത്ത്മൂവ്മെന്‍റ് പ്രവര്‍ത്തകരുമാണ് മഹാസംഗമത്തില്‍ അണിനിരക്കുന്നത്. ഓള്‍സെയിന്‍റ്സ് കോളജ് ജങ്ഷനില്‍ നിന്ന് ചെറുജാഥകളായി പ്രവര്‍ത്തകര്‍ ശംഖുംമുഖത്ത് എത്തിച്ചേരും. വൈകുന്നേരം നാലിന് നടക്കുന്ന മഹാസമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്‍റ് പ്രകാശാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.