You are Here : Home / News Plus

വളയത്ത് വീട്ടു പറമ്പില്‍ സ്ഫോടനം

Text Size  

Story Dated: Saturday, January 25, 2014 06:52 hrs UTC

നാദാപുരത്തിനടുത്ത് വളയത്ത് വീട്ടുപറമ്പില്‍ സ്ഫോടനം. വളയം പഞ്ചായത്തിലെ ഒ.പി മുക്കിലെ വീട്ടുപറമ്പിലാണ് ഇന്നു പുലര്‍ച്ചെ ആറിന് സഫോടനം നടന്നത്. വലിയ കുഞ്ഞ്യാലില്‍ കുഞ്ഞബ്ദുളളയുടെ വീട്ടുപറമ്പില്‍ പ്ളാസ്റ്റിക്ക് പാത്രത്തില്‍ കുഴിച്ചിട്ട വെടിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബോംബ് നിര്‍മിക്കാനായി കുഴിച്ചിട്ടതായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. നാദാപുരം സിഐ എ.എസ്. സുരേഷ്കുമാറിന്‍്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.