You are Here : Home / News Plus

ഗണേഷ് പ്രശ്നം: പാഠം പഠിച്ചെന്ന് ഷിബു ബേബി ജോണ്‍

Text Size  

Story Dated: Saturday, January 18, 2014 04:36 hrs UTC

മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്‍റെ കുടുംബ പ്രശ്‌നത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ആത്മാര്‍ഥ ബന്ധത്തിന് സ്ഥാനമില്ലെന്ന പാഠം പഠിച്ചെന്ന് മന്ത്രി ഷിബു ബേബിജോണ്‍.മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കെ ബി ഗണേഷ് കുമാറിന്റെ വിഷയത്തില്‍ ഇടപെട്ടത്. ഇനി ഈ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹപ്രവര്‍ത്തകന് പ്രശ്‌നം വന്നപ്പോള്‍, രാഷ്ട്രീയ വിഷയമായി പരിഗണിച്ച് സഹായിക്കുകയായിരുന്നു. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇനി മധ്യസ്ഥതയ്ക്കില്ല. മന്ത്രി പറഞ്ഞു.

ഗണേഷ്‌കുമാറിന്റെ വിവാഹ മോചന വിഷയത്തിലും തുടര്‍ന്നുനടന്ന രാഷ്ട്രീയ ചര്‍ച്ചകളിലും ഷിബു ബേബിജോണ്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഷിബു തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്‍. ബാലകൃഷ്ണപിള്ള ആരോപിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.