You are Here : Home / News Plus

സുനന്ദക്ക് മാരക അസുഖങ്ങളുണ്ടായിരുന്നില്ലെന്ന് കിംസ് അധികൃതര്‍

Text Size  

Story Dated: Saturday, January 18, 2014 08:10 hrs UTC

ഉടന്‍ മരണത്തിലേക്ക് നയിക്കുന്ന മാരകമായ അസുഖങ്ങള്‍ സുനന്ദ പുഷ്കറിന് ഇല്ലായിരുന്നെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്വകാര്യത മാനിച്ച് രോഗ വിവരങ്ങളെക്കുറിച്ചും പരിശോധനകളെക്കുറിച്ചും വെളിപ്പെടുത്തകന്‍ കഴിയില്ലെന്നും  ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞത്. ചികിത്സക്കുശേഷം വളരെ സന്തോഷത്തോടെയാണ് സുനന്ദ ആശുപത്രി വിട്ടതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഡല്‍ഹിയിലേക്ക് പോകുന്നതിനു മുമ്പ് സുനന്ദ കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.