You are Here : Home / News Plus

കെജ്‌രിവാള്‍ നുണയനാണെന്ന് ആപ്പ് എംഎല്‍എ

Text Size  

Story Dated: Wednesday, January 15, 2014 09:19 hrs UTC

ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വലിയ നുണയനാണെന്ന് എം.എല്‍.എയായ വിനോദ് കുമാര്‍ ബിന്നി.കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നാളെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തുമെന്നും പാര്‍ട്ടി പ്രതികരിക്കും വരെ നിരാഹാരം അനുഷ്ഠിക്കുമെന്നും വിനോദ് കുമാര്‍ ബിന്നി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന് ബിന്നി ആരോപിച്ചു.വിനോദ് കുമാര്‍ ബിന്നി മന്ത്രിസ്ഥാനവും ലോക്‌സഭാ സീറ്റും ആവശ്യപ്പെട്ടുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ ഇടമില്ലെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.