യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്തത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത് നിയമവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. രാഹുല്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നടപടി ലാളിത്യമല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വെളിവില്ലായ്മയാണ് കാണിക്കുന്നത്. രാഹുല്‍ ഗാന്ധി പെരുമാറിയത് കോമാളിയെ പോലെയാണെന്നും പിണറായി വിജയന് ആരോപിച്ചു.
സംഭവം രാഹുലിന്റെ ലാളിത്യമായി ചിത്രീകരിക്കുകയല്ല വേണ്ടത്. നിയമവിരുദ്ധമായി പൊലീസ് ജീപ്പിനു മുകളില്‍ കയറിയത് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Comments