You are Here : Home / News Plus

യേശുദാസിന് അശ്വമേധത്തിന്‍റെ പിറന്നാള്‍ ആശംസകള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, January 11, 2014 05:15 hrs UTC

ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന് ഇന്ന് 74-ാം പിറന്നാള്‍. നാല്‍പ്പത്തിമൂന്നു വർഷത്തോളമായി എല്ലാ പിറന്നാൾ ദിനത്തിലും  അദ്ദേഹവും കുടുംബവും   മുടങ്ങാതെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദർശനത്തിന് പോകാറുണ്ട്. യേശുദാസ് ഇന്നലെ സന്ധ്യയോടെ തന്നെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ക്ഷേത്രദര്‍ശനത്തിനു ശേഷം വിശേഷാല്‍ പൂജകള്‍ നടക്കും. തുടര്‍ന്നു ദേവീസന്നിധിയില്‍ രാഗാര്‍ച്ചന നടത്തി പിറന്നാള്‍സദ്യയും കഴിച്ചാണു യേശുദാസ് മടങ്ങുക.പിറന്നാള്‍ ദിനത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ മൂകാംബികാ സന്നിധിയില്‍ സംഗീതാര്‍ച്ചന നടക്കും. തുടര്‍ച്ചയായ പതിന്നാലാം വര്‍ഷമാണിത് നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പിറന്നാള്‍ ദിനത്തില്‍ കൊല്ലൂരിലെത്തുന്ന യേശുദാസ് കുരുന്നുകളെ എഴുത്തിനിരുത്താറുണ്ടായിരുന്നു.
എഴുത്തിനിരുത്താൻ  വരുന്നവരുടെ തിരക്ക്  കൂടിയത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടായതുകാരണം അത് നിര്‍ത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.