You are Here : Home / News Plus

ഭൂമിയിടപാട് ആരോപണം ദേശാഭിമാനിയെ തകര്‍ക്കാന്‍: പിണറായി

Text Size  

Story Dated: Monday, January 06, 2014 11:12 hrs UTC

വിലക്കയറ്റത്തിനെതിരെ ഈ മാസം 15 മുതല്‍ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ചുരുങ്ങിയത് 10 കേന്ദ്രങ്ങളില്‍ നിരാഹാര സമരം നടത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.1400 കേന്ദ്രങ്ങളിലായിരിക്കും സംസ്ഥാന വ്യാപകമായി സമരം നടക്കുക. പാചകവാതകത്തെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക. പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടതു സമരം. എത്ര ദിവസത്തേക്കാണ് സമരമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് മാറ്റും വരെ സമരം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.പാചകവാതക വില വര്‍ധനവില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. എന്നാല്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രി വര്‍ധനവ് പിന്‍വലിക്കില്ലെന്നാണ് നിലപാടെടുത്തിരിക്കുന്നത്. ഒറ്റയടിക്ക് ഗാര്‍ഹിക കണക്ഷനില്‍ 230 രൂപയാണ് വര്‍ധിപ്പിച്ചത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരു സിലിണ്ടറിന് 150 രൂപയാണ് ഉണ്ടായിരുന്നത്.വന്‍കിട കോര്‍പ്പററ്റുകള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് 2006 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഈ വില വര്‍ധന ചില കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണ്. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമി വിറ്റത് പാര്‍ട്ടിയുടെ അറിവോടെയാണെന്നും പിണറായി പറഞ്ഞു. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് ക്ഷുഭിതനായ പിണറായി മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.