You are Here : Home / News Plus

ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് നരേന്ദ്രമോഡി.

Text Size  

Story Dated: Friday, December 27, 2013 12:15 hrs UTC

ഗുജറാത്ത് കലാപത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി. തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലൂടെയാണിത്. കലാപം തന്നെ തകര്‍ത്തുകളഞ്ഞതായും ദുഖിപ്പിച്ചതായും മോഡി പറയുന്നു.
സമാധാനത്തിനും സംയമനത്തിനും വേണ്ടിയാണ് താന്‍ ആഹ്വാനം ചെയ്തത്. ഐക്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്. എന്നിട്ടും കലാപത്തിന്റെ കാരണക്കാരനായി ചിത്രീകരിക്കപ്പെട്ടു. ഗുജറാത്ത് സഹോദരങ്ങളുടെ കൊലയ്ക്ക് കാരണക്കാരനായി ചിത്രീകരിക്കപ്പെട്ടതില്‍ താന്‍ എത്രത്തോളം ദുഖിച്ചു എന്ന് ചിന്തിച്ചുനോക്കണം.2002 ഗുജറാത്ത് കലാപത്തില്‍ ഇതാദ്യമായാണ് മോഡി ഖേദം പ്രകടിപ്പിക്കുന്നത്.
ഗുജറാത്ത് കലാപത്തിനിടയില്‍ നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More