You are Here : Home / News Plus

മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്; വിലക്കയറ്റ നിയന്ത്രണം പ്രധാന ചര്‍ച്ച

Text Size  

Story Dated: Friday, December 27, 2013 04:05 hrs UTC

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം വെള്ളിയാഴ്ച ദല്‍ഹിയില്‍ നടക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പ്രത്യേകമായി സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിലക്കയറ്റമാണ് കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണമായിത്തീര്‍ന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദല്‍ഹിയിലത്തെി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കെ.വി. തോമസ്, വി. നാരായണസ്വാമി തുടങ്ങിയവര്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ‘യുദ്ധമുറി’ സജ്ജീകരിച്ചിരിക്കുന്ന ഗുരുദ്വാര രഖബ്ഗഞ്ചിലെ ബംഗ്ളാവിലാണ് യോഗം.
ഇതിനിടെ, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനുവരി ആദ്യം വാര്‍ത്താസമ്മേളനം നടത്താന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നടത്തുന്ന മൂന്നാമത്തെ ഒൗപചാരിക വാര്‍ത്താസമ്മേളനമാണിത്. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് മന്‍മോഹന്‍ സിങ് വാര്‍ത്താസമ്മേളനം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More