You are Here : Home / News Plus

എകെ 47 തോക്കിന്റെ പിതാവ് അന്തരിച്ചു

Text Size  

Story Dated: Tuesday, December 24, 2013 02:50 hrs UTC

എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകളുടെ രൂപകല്‍പ്പനയിലൂടെ ആഗോള പ്രശസ്തനായ മിഖായില്‍ കലാഷ്‌നിക്കോവ് (94) അന്തരിച്ചു. സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം റെയില്‍വേ ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1938-ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു. അവിടെവെച്ചാണ് അദ്ദേഹം തോക്ക് നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ കണ്ടുപിടിത്തം എ.കെ. 47 തോക്കുകള്‍ തന്നെയായിരുന്നു.രോഗബാധിതനായിരുന്ന അദ്ദേഹം റഷ്യയിലെ ഇഷെവ്‌സ്‌കിലുള്ള ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.