You are Here : Home / News Plus

റെയ്ഡ്: നടന്‍ ദിലീപ് ഇന്ന് ഹാജരാവും

Text Size  

Story Dated: Tuesday, December 24, 2013 04:34 hrs UTC

സര്‍വീസ് ടാക്സ് റെയ്ഡുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ചൊവ്വാഴ്ച സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകും. തിങ്കളാഴ്ച ഹാജരാകണമെന്ന് നിര്‍ദേശിച്ചെങ്കിലും ഷൂട്ടിങ് തിരക്കുമൂലം ഇന്നേക്ക് മാറ്റുകയായിരുന്നു. ദിലീപിനൊപ്പം സംവിധായകന്‍ ലാല്‍ജോസും നിര്‍മാതാവായ അനൂപും ഹാജരാകും.
അതേസമയം, സംവിധായകനും ഛായാഗ്രഹകനുമായ പി. സുകുമാറിനെ തിങ്കളാഴ്ച സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്തു. ദിലീപുമായി സുകുമാറിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്ന് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ദിലീപുമായി ബിസിനസ് ബന്ധമില്ളെന്നും ഇതുമായി ബന്ധപ്പെട്ടല്ല താന്‍ ഹാജരായതെന്നും സുകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More