You are Here : Home / News Plus

മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി ബ്ളാക്മെയിലിങ്ങിന് ശ്രമം; എട്ടംഗ സംഘം പിടിയില്‍

Text Size  

Story Dated: Monday, December 23, 2013 08:04 hrs UTC

മംഗലാപുരത്ത് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെയും സഹപാഠിയെയും തട്ടിക്കൊണ്ടുപോയി ബ്ളാക്മെയിലിങ്ങിന് ഇരയാക്കാന്‍ ശ്രമിച്ച എട്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഹളിയങ്ങാടി സ്വദേശി ഹുസൈന്‍ സഫ്വാന്‍ (21), മുക്കയിലെ ഇമ്രാന്‍ അല്‍ത്താഫ് (23), കാട്ടിപ്പള്ളയിലെ സമീര്‍ (24), കൈരംഗളയിലെ നവാസ് (21), ദര്‍ലകട്ടെയിലെ ഇഖ്ബാല്‍ ആരീഫ് (21), ബെല്‍മയിലെ അബ്ദുല്‍ റഊഫ്(22), മഞ്ചനാടിയിലെ നിസാര്‍ അമ്മദ് (18), നാട്ടക്കല്ലിലെ അറാഫത്ത് (18) എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗലാപുരം ദെര്‍ലകട്ടെ എ.ബി ഷെട്ടി മെഡിക്കല്‍ കോളജിലെ മലയാളി വിദ്യാര്‍ഥിയെയും സഹപാഠിയായ പെണ്‍കുട്ടിയെയുമാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന് ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ സംഘം പെണ്‍കുട്ടിയെ വിട്ടയച്ചപ്പോള്‍ പൊലീസത്തെിയാണ് വിദ്യാര്‍ഥിയെ മോചിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More