You are Here : Home / News Plus

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Monday, December 23, 2013 05:35 hrs UTC

 

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അയല്‍വാസികളായ മിനി, വിനോദ്, മനോജ്, ശശി, അനൂപ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത.് തൊടുപുഴക്ക് സമീപം അറക്കുളത്താണ് സംഭവം.

അയല്‍വാസിയും ബന്ധുവുമായ മിനിയാണ് ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തത്. കേസില്‍ മൂന്നുപേര്‍ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

മാര്‍ച്ചിലെ സംഭവം സ്കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈനിന്‍്റെ പരാതി പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More