You are Here : Home / News Plus

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി പ്രൊഫഷണല്‍ ബന്ധം: അഭിലാഷ്

Text Size  

Story Dated: Saturday, December 21, 2013 10:41 hrs UTC

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനുമായി പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളതെന്ന് വ്യവസായി അഭിലാഷ് മുരളീധരന്‍. തിരുവഞ്ചൂര്‍ മന്ത്രിയാകുന്നതിനു മുന്‍പേ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുമായി തനിക്ക് ബന്ധമുണ്ട്. ഒരു അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ അര്‍ജുനെ തന്റെ കമ്പനിയില്‍ ഡയറക്ടറാക്കിയത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച പി സി ജോര്‍ജിനെതിരെ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നല്‍കിയതായി അഭിലാഷ് മുരളീധരന്‍ പറഞ്ഞു. അഭിലാഷിന് സ്വര്‍ണക്കടത്തുണ്ടെന്നും അമേരിക്കയുമായി അനധികൃത ബന്ധമുണ്ടെന്നുമായിരുന്നു ജോര്‍ജിന്റെ ആരോപണം.
തനിക്ക് രാഷ്‌രടീയ ലക്‌ഷ്യങ്ങളില്ല. 2009 മുതല്‍ അര്‍ജുനനെ അറിയാം. അമേരിക്കന്‍ സര്‍വകലാശാല തന്റെ കമ്പനിയുടെ ഒരു പ്രൊജക്ട് പരിഗണിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. എന്നാല്‍ പ്രൊജക്ടിനു വേണ്ടി പ്രവര്‍ത്തിച്ച അര്‍ജുന്റെ സേവനം പരിഗണിച്ച് താന്‍ കമ്പനിയില്‍ ജോലി നല്‍കുകയായിരുന്നു. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ല-അഭിലാഷ് മുരളീധരന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More