You are Here : Home / News Plus

ഫറോക്ക് മേഖലയില്‍ വീണ്ടും ഭൂചലനം

Text Size  

Story Dated: Wednesday, December 18, 2013 03:50 hrs UTC

ഫറോക്ക് മേഖലയില്‍ വീണ്ടും ഭൂചലനമുണ്ടായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി 9.18നാണ് നാല് സെക്കന്‍ഡോളം ഭൂചലനമനുഭവപ്പെട്ടത്. കരുവന്‍തിരുത്തി, ചാലിയം, കണ്ടലുണ്ടി, ബേപ്പൂര്‍, മാങ്കാവ്, മീഞ്ചന്ത, പന്നിയങ്കര തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം ഉണ്ടായത്. കഴിഞ്ഞയാഴ്ച നാലുദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തിരുവനന്തപുരം സെസില്‍നിന്നുള്ള ശാസ്ത്ര സംഘം കഴിഞ്ഞയാഴ്ച ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ജില്ലാ കലക്ടറുടെ ആവശ്യപ്രകാരമാണ് ശാസ്ത്രസംഘമത്തെിയത്. കടലോര മേഖലയിലാണ് ഭൂചലനം കൂടുതല്‍ അനുഭവപ്പെട്ടിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More